
കണ്ണൂർ: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി എംഎം മണി. സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമായ തീരുമാനമാണ്. റാങ്ക് പട്ടികയിലുള്ളവർ സമരത്തിലൂടെ വിരട്ടാൻ നോക്കേണ്ട. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സമരമാണെങ്കിൽ നേരിടാനറിയാം. പ്രക്ഷോഭങ്ങളും സമരങ്ങളുമില്ലെങ്കിൽ പിന്നെ എന്താ ഒരു ഐശ്വര്യം? ഇത് ഞങ്ങടെ ഐശ്വര്യമാണന്നും എംഎം മണി പറഞ്ഞു.
പത്തോ പന്ത്രണ്ടോ പതിനഞ്ചോ വർഷമായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയത് ഒരു പാപമാണെന്നൊന്നും ഞങ്ങൾ കരുതുന്നില്ല. അത് മനുഷ്യത്വമാണെന്നാണ് ഞങ്ങൾ കരുതുന്നത്. എല്ലാം ചുമ്മാ ബഡായിയടിയല്ലേ, വല്ല കാര്യോമൊണ്ടോ? പ്രക്ഷോഭങ്ങളും സമരങ്ങളുമില്ലെങ്കിൽ പിന്നെ എന്താ ഒരു ഐശ്വര്യം? അതൊന്നും വല്യ പ്രശ്നമല്ല. സമരങ്ങളൊക്കെ നടക്കട്ടെ എന്നും എംഎം മണി പ്രതികരിച്ചു.