petrolprice-

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില ചരിത്രത്തിൽ ആദ്യമായി ലിറ്ററിന് 90 രൂപ കടന്നു. ഇന്നലെ 29 പൈസ വർദ്ധിച്ച് 90.02 രൂപയായി തിരുവനന്തപുരം നഗരത്തിൽ വില. ഡീസലിന് 37 പൈസ വർദ്ധിച്ച് 84.28 രൂപയായി.കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പെട്രോളിന് കൂടിയത് 1.19 രൂപയാണ്. ഡീസലിന് 1.32 രൂപയും. കഴിഞ്ഞ ഏപ്രിലിന് ശേഷം പെട്രോളിന് വർദ്ധിച്ചത് 17.03 രൂപ. ഡീസലിന് 17.09 രൂപയും.

ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില കൂടുന്നതാണ് ആഭ്യന്തര ഇന്ധനവിലയെ സ്വാധീനിക്കുന്നത്. ഈ സാഹചര്യത്തിൽ, നികുതിഭാരം കുറയ്ക്കാതെ ഇന്ധനവില കുറയില്ല. 2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു. ഇപ്പോൾ 32.98 രൂപ. ഡീസലിന് 3.56 രൂപയായിരുന്നത് 31.83 രൂപയിലുമെത്തി. പെട്രോൾ, ഡീസൽ വിലയിൽ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികളാണ്

99.20

രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന വില രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ

95.12

ഡീസലിന് ഉയർന്ന വില ഹൈദരാബാദിൽ

.