
വായ്‌പാ ആസ്‌തി ₹50,000 കോടി കടന്നു
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ വായ്‌പാ ആസ്‌തികൾ നടപ്പുവർഷത്തെ ആദ്യ ഒമ്പതുമാസത്തിൽ (ഏപ്രിൽ-ഡിസംബർ) 28 ശതമാനം വർദ്ധിച്ച് 55,800 കോടി രൂപയിലെത്തി. മുൻവർഷം ഇത് 43,436 കോടി രൂപയായിരുന്നു. സഞ്ചിതലാഭം 2,333 കോടി രൂപയിൽ നിന്ന് 20 ശതമാനം ഉയർന്ന് 2,795 കോടി രൂപയായി. അറ്റാദായം 2,726 കോടി രൂപയാണ്; വർദ്ധന 24 ശതമാനം.
മൊത്തം വായ്‌പാ ആസ്‌തികൾ 55,000 കോടി രൂപ കടന്നത് അഭിമാനനേട്ടമാണെന്ന് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് പറഞ്ഞു. വായ്‌പാ അക്കൗണ്ടുള്ള സജീവ ഉപഭോക്താക്കൾ 50 ലക്ഷം കടന്നുവെന്ന് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
കഴിഞ്ഞപാദത്തിൽ സ്വർണവായ്‌പ 3,389 കോടി രൂപ വർദ്ധിച്ച് 49,622 കോടി രൂപയായി.
3.88 ലക്ഷം പുതിയ ഉപഭോക്താക്കൾ നേടിയത് 2,976 കോടി രൂപ വായ്‌പ
സജീവമല്ലാതിരുന്ന 4.38 ലക്ഷം ഉപഭോക്താക്കൾക്ക് 2,960 കോടി രൂപയും വായ്‌പ നൽകി