serum-institute

മുംബയ്: കൊവിഡ് വാക്‌സിൻ നിർമ്മിക്കുന്ന പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്ന് പവാർ വിശദീകരിച്ചു.

പൂനെയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചിരുന്നു. ഏകദേശം 1000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയത്.