
ജനീവ: കൊവിഡ് മഹാമാരിയെ പ്രതിയരോധിക്കാൻ ഇന്ത്യ നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. രാജ്യം സ്വീകരിച്ച നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡബ്ല്യിയു.എച്ച്.ഒ പ്രതിനിധി ഡോ. റോഡറിക്കോ ഒഫ്രിൻ പ്രശംസിച്ചു.
പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിനും കൊകോവിഡ് പ്രതിരോധത്തിന് ഉചിതമായ പെരുമാറ്റ ചട്ടങ്ങൾ നൽകാനും സമൂഹവുമായി ആശയവിനിമയം നടത്താനുമൊക്കെ ഇന്ത്യയ്ത്ത് സാധിച്ചെന്നും രാജ്യം സ്വീകരിച്ച പ്രതിരോധത്തിൽ ഇന്ത്യാ ഗവൺമെന്റ് അഭിമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ഇന്ത്യ സ്വീകരിച്ച പൊതുജനാരോഗ്യ നടപടികൾ വളരെ അഭിമാനിക്കാവുന്നതാണ്. രാജ്യത്തെ വാക്സിൻ വിതരണവും വിജയകരമായാണ് മുന്നോട്ട് പോകുന്നത്. വാക്സിനേഷനോട് കാട്ടുന്ന ഉത്സാഹവും അച്ചടക്കമുള്ള പ്രതികരണവും ഉത്തരവാദിത്വത്തിന്റെ മറ്റൊരു തലമാണ്. ആറ് മില്യൻ പേർക്ക് ഇന്ത്യ വാക്സിനേഷൻ നൽകിയതിനാൽ വാക്സിനേഷന പ്രക്രിയ വിജയിച്ചതായി ഞങ്ങൾ കാണുന്നു. ഇത് വാക്സിനേഷന്റെ ഏറ്റവും വേഗതയേറിയ നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.