
കോഴിക്കോട്: വാലന്റൈൻസ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് മൈജിയിൽ പ്രത്യേക പെർഫെക്‌ട് ജോഡി ഓഫറിന് തുടക്കമായി. ഫെബ്രുവരി 15 വരെ നീളുന്ന ഓഫറിലൂടെ മികച്ച വിലക്കിഴിവിൽ ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ സ്വന്തമാക്കാം. ഫോൺ വാങ്ങുമ്പോൾ 2,499 രൂപവിലയുള്ള സ്മാർട്ട് വാച്ച് ഉൾപ്പെടെ ആകർഷക ആക്‌സസറികളും സൗജന്യമായി നേടാം.
ബ്രാൻഡഡ് എ.സികൾക്ക് വിലക്കുറവിനൊപ്പം ഫിനാൻസ് ഓഫറുകളും സൂപ്പർകൂൾ ഓഫറായി ഒരുക്കിയിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട എ.സികൾക്കൊപ്പം സ്‌റ്റെബിലൈസർ സൗജന്യം. എൽ.ഇ.ഡി/സ്മാർട്ട് ടിവികൾ വാങ്ങുമ്പോൾ ഹോംതിയേറ്റർ, സ്മാർട്ട്‌വാച്ച്, ബ്ലൂടൂത്ത് ഹെഡ്‌ഫോൺ എന്നിവ സൗജന്യമായി നേടാം. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് എന്നിവയ്ക്കൊപ്പവും ആകർഷക കോംബോ ഓഫറുകളും സൗജന്യങ്ങളുമുണ്ട്.
10 ശതമാനം കാഷ്ബാക്ക് ഉൾപ്പെടെ ആകർഷക ഫിനാൻസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പർച്ചേസിന് : www.myg.in. ബുക്ക് ചെയ്‌തവർക്ക് എക്‌സ്‌പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉത്പന്നങ്ങൾ ലഭ്യമാക്കും.