
കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പൻ എൽഡിഎഫ് വിടും. കാപ്പൻ ഒറ്റയ്ക്ക് മുന്നണി വിടുമ്പോൾ എൻസിപി എൽഡിഎഫിൽ തന്നെ തുടരുമെന്ന വിവരമാണ് പുറത്തുവരുന്നത്. എൻസിപി മുന്നണി വിടുന്ന കാര്യത്തിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുമായുള്ള ബന്ധത്തേക്കാൾ ദേശീയ തലത്തിൽ ഇടത് മുന്നണിയുമായുള്ള ബന്ധം സ്ഥാപിക്കുന്നത് ഇനി അനിവാര്യമാണെന്ന അനുമാനത്തിലാണ് പവാർ ഇടത് മുന്നണിയിൽ തുടരുക എന്ന നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.
യുഡിഎഫ് പ്രവേശനത്തെ കുറിച്ച് മാണി സി കാപ്പന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്നായിരുന്നു കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ദേശീയ നേതൃത്വം കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എന്‍സിപി ഇടതില്‍ തുടരുകയും കാപ്പന്‍ ഒറ്റക്ക് മുന്നണി വിടുകയും ചെയ്യുമെന്നാണ് വിവരം. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തന്നെയാണ് കാപ്പന്റെ തീരുമാനമെന്നും വിവരമുണ്ട്.
പ്രതിപക്ഷ ന്നാണ് ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതെന്നും യുഡിഎഫിലേക്ക് പോവുകയല്ല, യുഡിഎഫിന്റെ ഘടകകക്ഷിയായി പോകുമെന്നുമാണ് മാണി സി കാപ്പന്‍ പറഞ്ഞത്. അതേസമയം താന്‍ എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും കാപ്പന്‍ യുഡിഎഫിലേക്ക് പോകരുതെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പാലാ സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി മാറുമെന്ന് കാപ്പനും പാലാ കിട്ടിയില്ലെങ്കിലും എല്‍ഡിഎഫില്‍ത്തന്നെയെന്ന് ശശീന്ദ്രനും കടുപ്പിച്ചതോടെയാണ് പാർട്ടി കേന്ദ്ര നേതൃത്വം ആശയക്കുഴപ്പത്തിലായത്.