
മനില: ഫിലിപ്പീൻസിൽ ജനിച്ച ഒരു നായ്ക്കുട്ടിയ്ക്ക് ഒറ്റക്കണ്ണും രണ്ട് നാവുകളും. ഫെഫ്രുവരി ആറിനാണ് സൈക്ലോപ്സ് എന്ന് പേരിട്ട നായ്ക്കുട്ടി ജനിച്ചത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്ന് രാത്രി തന്നെ സെക്ലോപ്സിന്റെ ജീവൻ നഷ്ടമായി. നായ്ക്കുട്ടിയുടെ നെറ്റിയുടെ മദ്ധ്യഭാഗത്താണ് കണ്ണ് ഉണ്ടായിരുന്നത്. വായ്ഭാഗത്ത് ഇരുവശത്തും നാവ് പുറത്തേയ്ക്ക് തള്ളിയാണ് ഇരുന്നത്. ശ്വസോച്ഛാസം നടത്താനായി മൂക്കുമില്ല. പാല് കുടിയ്ക്കാൻ സൈക്ലോപ്സ് ബുദ്ധിമുട്ടിയതോടെ ഉടമസ്ഥനായ ആമി ഡി മാർട്ടിൻ സൈക്ലോപ്സിനെ മൃഗഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. എന്നാൽ, ശ്വസന ബുദ്ധിമുട്ട് മൂലം രാത്രി പത്തോടെ നായ്ക്കുട്ടി മരിച്ചു. ഗർഭിണിയായിരിക്കുമ്പോൾ നായ്ക്കുട്ടിയുടെ അമ്മ എന്തോ വിഷവസ്തു കഴിച്ചത് മൂലമാണ് സൈക്ലോപ്സ് ഇത്തരത്തിൽ ജനിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. നായ്ക്കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം ഒരു ഗ്ലാസ് ബോക്സിൽ സൂക്ഷിച്ചിരിക്കുകയാണ് ഉടമസ്ഥൻ. മൃഗങ്ങളെ ബാധിക്കുന്ന സൈക്ലോപിയ എന്ന രോഗാവസ്ഥയാണ് നായ്ക്കുട്ടിയ്ക്ക് ഉണ്ടായിരുന്നത്.തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്ന ജനിതക വൈകല്യമോ വിഷവസ്തുക്കളോ മൂലമാണ് ഈ രോഗം ബാധിക്കുന്നത്.