
അങ്കാര: നാഷണൽ സ്‌പേസ് പ്രോഗ്രാമിന്റെ ഭാഗമായി 2023ൽ തുർക്കി ചന്ദ്രനിലേക്ക് പേടകമയക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദൊഗാൻ. 2023 അവസാനത്തോടെ അന്താരാഷ്ട്ര സഹകരണത്തോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും എർദൊഗാൻ അറിയിച്ചു.തുർക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ആദ്യ ലാൻഡിംഗ്.
ആരുമായാണ് അന്താരാഷ്ട്ര സഹകരണമുണ്ടാവുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞമാസം എർദൊഗാൻ ടെസ്‌ല സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കുമായി സംസാരിച്ചിരുന്നു. സ്‌പേസ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സഹകരണമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം