
കോഴിക്കോട്: വാലന്റൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി 'ഹാർട്ട് ടു ഹാർട്ട്" കളക്ഷനുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. ലൈറ്റ് വെയ്‌റ്റ് ആഭരണശ്രേണിയായ 'സോൾ ലൈഫ് സ്‌റ്റൈൽ ജുവലറി"യിൽ നിന്ന് തിരഞ്ഞെടുത്തതും അതിവിശിഷ്‌ടവുമായ വജ്രാഭരണങ്ങളാണ് കളക്ഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 5,999 രൂപ മുതലാണ് വില.
ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിനും അനുയോജ്യമായ ലൈറ്റ്‌വെയ്‌റ്റ് ആഭരണങ്ങളുടെ വലിയ കളക്ഷനോടൊപ്പം ആകർഷകമായ ബ്രൈഡൽ, പാർട്ടിവെയർ ആഭരണങ്ങളുടെ മികച്ച ശേഖരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലുണ്ട്.