sivaaji-son

ചെന്നൈ: തമിഴ് സൂപ്പർസ്റ്റാറും കോൺഗ്രസ് അനുഭാവിയുമായിരുന്ന ശിവാജി ഗണേശന്റെ മകൻ രാംകുമാർ ബി.ജെ.പിയിൽ ചേർന്നു. നടി ഖുശ്ബുവിന് പിന്നാലെ കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബത്തിലെ അംഗം കൂടി ബി.ജെ.പിയിലേക്ക് ചേക്കേറിയതിന്റെ ഞെട്ടലിലാണ് നേതൃത്വം. ശിവാജിയുടെ ആത്മാവ് മകനോട് ക്ഷമിക്കില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു ശിവാജി ഗണേശന്റേത്. തമിഴക മുന്നേറ്റ കഴകം എന്ന പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ചപ്പോഴും ശിവാജി ഗണേശനും മകൻ പ്രഭുവുമെല്ലാം കോൺഗ്രസ് നയങ്ങൾക്കൊപ്പമായിരുന്നു.

ശിവാജിയുടെ കൊച്ചുമകൻ ദുഷ്യന്തും ബി.ജെ.പി അംഗത്വം എടുത്തു. തമിഴകത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനുള്ള കരുനീക്കത്തിലാണ് ബി.ജെ.പി