mc-kamardheen

കാസർകോട്: വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മഞ്ചേസ്വരത്തെ സിറ്റിംഗ് എം..എൽ.എ എം സി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്ഥാന നേതാവ് കെ എം അഷ്റഫിനെ മത്സരിപ്പിക്കാൻ മുസ്ലീംലീഗിൽ ധാരണയായെന്ന് റിപ്പോർട്ട്.. ഫാഷൻ ഗോൾഡ് ജുവലരി തട്ടിപ്പ് കേസാണ്കമറുദ്ദീന് തിരിച്ചടിയായത്. മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന അഷ്രഫിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. 35 വർഷമായി ലീഗ് ജയിക്കുന്ന മഞ്ചേശ്വരത്ത് ആദ്യമായി നാട്ടുകാരനായ ഒരാൾ മത്സരിക്കുന്നത് വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അഷ്റഫ്

2019 ലെ ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം സ്വദേശിയായ കെ എം അഷ്റഫിനെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന എം..സി. കമറുദ്ദീനായി സംസ്ഥാന നേതാക്കൾ ഉറച്ച് നിന്നതോടെ അഷ്റഫ് പിൻമാറുകയായിരുന്നു.. ലീഗ് അനുഭാവികളടക്കം പരാതിക്കാരായ ജുവലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കുന്നത് തിരിച്ചടിക്കുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്..പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കമറുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്.