
ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് വിളക്കുകൾ തെളിച്ചു. ഭക്തർക്ക് ഇന്നലെ പ്രവേശനമില്ലായിരുന്നു. ഇന്ന് പുലർച്ചെ 5ന് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും . 5.20ന് മഹാഗണപതി ഹോമം. 6 മുതൽ 11 വരെ നെയ്യഭിഷേകം. 7.30 ന് ഉഷ:പൂജ, 7.45 ന് ബ്രഹ്മരക്ഷസ് പൂജ, 12 ന് 25 കലശാഭിഷേകം . തുടർന്ന് കളഭാഭിഷേകം.12.30 ന് ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും.വൈകിട്ട് അഞ്ചിന് തുറക്കും. 6.30ന് ദീപാരാധന. 6.45 ന് പടിപൂജ, 8.30 ന് അത്താഴ പൂജ . 17ന് രാത്രി 9 ന് നട അടയ്ക്കും.വെർച്വൽ ക്യൂ വഴി പാസ് ലഭിക്കാത്തവരെ കടത്തിവിടില്ല.