parvathy-thiruvoth

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനത്തിലെ ആദ്യ ഗാനം മലയാളികളുടെ പ്രിയതാരങ്ങൾ നാളെ വൈകിട്ട് 5ന്‌ റിലീസ് ചെയ്യും ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയും ആര്യാടൻ ഷൗക്കത്ത് തന്നെ.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം.

'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം - സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം - ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം - ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ - അഴകപ്പന്‍, വർത്തമാനം മാർച്ച് 12നാണ് റിലീസ്. പി.ആര്‍.ഒ. - പി.ആര്‍.സുമേരന്‍.