
കൊച്ചി: പ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന കാർ ലീസിംഗ് പദ്ധതി മാരുതി സുസുക്കി കൊച്ചിയിലും ആരംഭിച്ചു. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് എന്ന പദ്ധതിപ്രകാരം 12, 24, 36, 48 മാസക്കാലാവധികളിൽ കാറുകൾ ലഭിക്കും. വർഷത്തിൽ 10000, 15000, 20000, 25000 കിലോമീറ്റർ എന്നിങ്ങനെ വ്യത്യസ്‌ത മൈലേജ് ഓപ്‌ഷനുകളിലും സബ്‌സ്‌ക്രിപ്‌ഷൻ പ്ളാൻ തിരഞ്ഞെടുക്കാം.
48 മാസക്കാലയളവിൽ വാഗൺആറിന് 12,513 രൂപ മുതലും ഇഗ്നിസിന് 13,324 രൂപ മുതലുമാണ് പ്രതിമാസ വരിസംഖ്യ. ഉപഭോക്താക്കൾക്ക് മാരുതി സുസുക്കി അരീനയിൽ നിന്ന് വാഗൺആർ, സ്വിഫ്‌റ്റ് ഡിസയർ, എർട്ടിഗ, വിറ്റാര ബ്രെസ, നെക്‌സയിൽ നിന്ന് ഇഗ്നിസ്, ബലേനോ, സിയസ്, എക്‌സ്.എൽ 6, എസ്-ക്രോസ് എന്നീ മോഡലുകൾ ലഭിക്കും. എ.എൽ.ഡി ഓട്ടോമോട്ടീവ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് സബ്‌സ്‌ക്രൈബ് പദ്ധതി നടപ്പാക്കുന്നത്.
പ്ളാൻ കാലാവധിക്ക് ശേഷം ഉപഭോക്താക്കൾക്ക് കാലാവധി നീട്ടുകയോ വാഹനം അപ്‌ഗ്രേഡ് ചെയ്യുകയോ വിപണി വിലയിൽ സ്വന്തമാക്കുകയോ ചെയ്യാം.