olympics

ടോക്കിയോ: സ്ത്രീ വിരുദ്ധ പരാമർശത്തെ തുടർന്ന് ആഗോളതലത്തിൽ വലിയ വിമർശനത്തിന് വിധേയനായി രാജി വയ്ക്കേണ്ടി വന്ന ടോക്കിയോ ഒളിമ്പിക്സ് തലവൻ യോഷിറോ മോറിയുടെ പകരക്കാരനെ ഉടൻ തിരഞ്ഞെടുക്കും. തികച്ചും സുതാര്യമായ രീതിയിൽ പുതിയ ഒളിമ്പിക്സ് തലവനെ തിരഞ്ഞെടുക്കുമെന്ന് ജാപ്പനീസ് പ്രധാന മന്ത്രി യോഷിഹിഡെ സുഗ ഇന്നലെ അറിയിച്ചു.

അതേസമയം തന്റെ പ്രസ്താവനയിൽ അദ്ദേഹം മോറി ഇന്നലെ ഖേദം പ്രകടിപ്പിച്ചു. യോഗങ്ങളിൽ സ്ത്രീകൾ ആവശ്യത്തിലധികം സംസാരിക്കുന്നുവെന്ന മുൻ ജാപ്പനീസ് പ്രധാന മന്ത്രികൂടിയായ യോഷിറോ മോറിയുടെ പ്രസ്താവനയാണ് വിവാദമായത്.അടുത്ത ജൂലായിൽ ഒളിമ്പിക്സ് നടത്തണമാണെന്നാണ് ആഗ്രഹമെന്നും തന്റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് നിർബന്ധമുള്ള കൊണ്ടാണ് രാജിവയ്ക്കുന്നതെന്നും പ്രത്യേക സമിതി യോഗത്തിൽ മോറി പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടെ ലോകമെങ്ങുമുള്ള താരങ്ങളെയും ഒഫീഷ്യൽസിനെയും ഉൾപ്പെടുത്തി ഒളിമ്പിക്‌സ് നടത്തുന്നതിനെതിരേ ജപ്പാനിൽ വലിയ പ്രതിഷേധമുണ്ട്. അതിനിടെയാണ് ഈ വിവാദം.