sanju

മുംബയ്: ബി.സി.സി.ഐയുടെ പുതിയ ശാരീരിക ക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത മലയാളി താരം സഞ്ജു സാംസൺ പരാജയപ്പെട്ടു. താരത്തിന് അടുത്ത ദിവസം വീണ്ടും ടെസ്റ്റ് നടത്തും. രണ്ട് കിലോമീറ്റർ ഓട്ടമാണ് ബി.സി.സി.ഐ പുതുതായി കൊണ്ടു വന്നിട്ടുള്ള ശാരീരിക ക്ഷമത ടെസ്റ്റിലുള്ളത്. അല്ലെങ്കിൽ യോയോ ടെസ്റ്റ് പാസാകണം. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി - 20,​ മൂന്ന് ഏകദിന മത്സരങ്ങളിലും പങ്കെടുക്കുന്നതിന് മുൻപായാണ് താരങ്ങൾക്ക് ശാരീരിക ക്ഷമതാ ടെസ്റ്റ് നടത്തിയത്. അതേസമയം ഇശാൻ കിഷൻ രണ്ട് കിലോമീറ്ററിന്റെ ടെസ്റ്ര് പാസായി. ജയദേവ് ഉന്കഡും സിദ്ധാർത്ഥ് കൗളും യോ യോ ടെസ്റ്റും പാസായി.