
മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിൽ ടെയ്ലർ ഫ്രിറ്റ്സിനെതിരായ മത്സരത്തിനിടെ പരിക്ക് അലട്ടിയിട്ടും പൊരുതിയ നിലവിലെ ചാമ്പ്യനായ നൊവാക്ക് ജോക്കോവിച്ച് ഒടുവിൽ ജയിച്ചു കയറി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-6, 6-4, 3-6,4-6, 6-2നാണ് ജോക്കോയുടെ ജയം. മസിൽ വേദനകൊണ്ട് ഇടയ്ക്ക് ചികിത്സ തേടിയ ജോക്കോവിച്ച് വേദന കടിച്ചമർത്തി ജയിച്ചു കയറുകയായിരുന്നു. അതേ സമയം പരിക്ക് വഷളായാൽ ജോക്കോ ടൂർണമെന്റിൽ നിന്ന് പിൻമാറാൻ സാധ്യതയുണ്ട്.വനിതാ സിംഗിൾസിൽ റഷ്യൻ താരം അനസ്തേഷ്യ പൊട്ടാപോവയെ നേരിട്ടുള്ള സെറ്റുകളിൽ 7-6, 6-2ന് വീഴ്ത്തി അമേരിക്കൻ സൂപ്പർ താരം സെറീന വില്യംസ് നാലാം റൗണ്ടിൽ എത്തി.ആസ്ട്രേലിയൻ ഓപ്പണിൽ സെറീനയുടെ 90-ാം വിജയമായിരുന്നു.
കസാക്കിസ്ഥാന്റെ സരിന ഡിയാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 6-1) പരാജയപ്പെടുത്തിയാണ് ഗാർബിൻ മുഗുരുസ നാലാം റൗണ്ടിലേക്ക് മുന്നേറിയത്. നിലവിലെ ആസ്ട്രേലിയൻ ഓപ്പൺ റണ്ണറപ്പാണ് മുഗുരുസ.
അമേരിക്കയുടെ ആൻ ലിയെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-1) തകടത്താണ് സബലെൻക നാലാം റൗണ്ടിലേക്ക് മുന്നേറിയത്.