
തിരുവനന്തപുരം: അടൂർ സബ്സിഡിയറി കാന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടി സർക്കാരിനു റിപ്പോർട്ട് നൽകിയ മൂന്നാം ബറ്റാലിയൻ കമൻഡാന്റ് ജെ.ജയ്നാഥിനെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയായി സ്ഥലംമാറ്റി. റെയിൽവേ എസ്.പി ആർ.നിശാന്തിനിയെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായും പി.ബി രാജീവിനെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി ജി.സ്പർജ്ജൻ കുമാറിന് സെക്യൂരിറ്റി ഐ.ജിയുടെ അധികചുമതല നൽകി. ഇൻഫർമേഷൻ, ഐ.ടി സൂപ്രണ്ട് ദിവ്യ വി ഗോപിനാഥിന് വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ അധികചുമതല നൽകി.