royal-enfield

ന്യൂഡൽഹി: മിഡ്‌സൈസ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ മേധാവികളായ റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ബൈക്ക് മോഡലായ ഹിമാലയന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിൽ. ഇന്ത്യയിലെ സാഹസിക സഞ്ചാരികളുടെ ഇഷ്ട വാഹനമായ ഹിമാലയൻ ഇന്ത്യയ്ക്കു പുറമെ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലും ലഭ്യമാണ്.

himalayan-

പുതിയ പതിപ്പിൽ ടേൺ-ടു-ടേൺ നാവിഗേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റ്, റിയർ കാരിയർ, ഫ്രണ്ട്റാക്ക്, വിൻഡ് സ്ക്രീൻ എന്നിവയിൽ കൂടുതൽ സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്തി. ദീർഘദൂര യാത്രയ്ക്ക് അനു യോജ്യമാകുംവിധം സീറ്റ് കുഷൻ മെച്ചപ്പെടുത്തി. ഗ്രാനൈറ്റ് ബ്ലാക്ക്, മിറാഷ് സിൽവർ, പെൻ ഗ്രീൻ എന്നീ നിറങ്ങളിലും പുതിയ മോഡൽ ലഭിക്കും.

himalayan-2

മെക്കാനിക്കലായി മാറ്റം വരുത്താതെയാണ് പുതിയ ഹിമാലയന്‍ എത്തിയിട്ടുള്ളത്. 24.3 ബി.എച്ച്.പി.പവറും 32 എന്‍.എം.ടോര്‍ക്കുമേകുന്ന 411 സി.സി. ലോങ്ങ് സ്‌ട്രോക്ക് എന്‍ജിനാണ് ഈ മോഡലിലും പ്രവര്‍ത്തിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സസ്‌പെന്‍ഷന്‍, ബ്രേക്ക് തുടങ്ങിയവയും മുന്‍ മോഡലില്‍ നിന്ന് പറച്ചുനട്ടവയാണ്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് നല്‍കിയിട്ടുള്ളത്.

himalayan4

മിറാഷ് സിൽവർ/ഗ്രാവൽ ഗ്രേ (ഷോറൂം വില 1,97,000 രൂപ), റോക്ക് റെഡ്/ലേയ്ക്ക് ബ്ലൂ (1,98,999 രൂപ), ഗ്രാനൈറ്റ് ബ്ലാക്ക്/പൈൻ ഗ്രെ (2,06,001 രൂപ) എന്നിങ്ങനെ യാണ് കൊച്ചിയിലെ വില.