
മൾട്ടിപ്പിൾ സ്ക്ലീറോസിസ് നാഡികളുടെ പ്രവർത്തനം തകരാറിലാക്കുന്ന രോഗമാണ്. 16 നും 55നും ഇടയിലുള്ള ആളുകളിലാണ് ഈ രോഗം പ്രധാനമായും കണ്ടു വരുന്നത്. ബലഹീനത, കാഴ്ചക്കുറവ്, ക്ഷീണം, തലകറക്കം, ദഹനപ്രശ്നങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ജനിതകമായ ഘടകങ്ങൾ, വിറ്റാമിനുകളുടെ കുറവ്, എന്നിവ ഈ രോഗവസ്ഥയ്ക്ക് കാരണമായേക്കാം.
പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമല്ല ഇത്. എന്നാൽ മരുന്നുകളിലൂടെ രോഗം നിയന്ത്രിച്ചു നിറുത്താൻ കഴിയും. ഈ രോഗമുള്ളവരിൽ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. രോഗലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് കൃത്യമായ ചികിത്സാ വിധി നിശ്ചയിക്കാൻ ഒരു വിദഗ്ധനായ ഡോക്ടറിനു മാത്രമേ കഴിയൂ. അതിനാൽ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ അടിയന്തരമായി ഡോക്ടറെ കണ്ട് ചികിത്സ തേടുക.