bayern

അൽ റയ്യാൻ: ലോക ക്ലബ് ലോകകപ്പിൽ ജർമ്മൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിക്ക് മുത്തമിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്‌സരത്തിൽ മെക്സിക്കൻ ക്ലബ് ടൈഗ്രസിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബയേൺ കിരീടംസ്വന്തമാക്കിയത്.

ഇതോടെ ഒരു സീസണിൽ ആറു കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ഫുട്ബാൾ ക്ലബെന്ന നേട്ടവും ബയേൺ സ്വന്തമാക്കി. 2009-ൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അമ്പത്തിയൊമ്പതാം മിനിട്ടിൽ ബെഞ്ചമിൻ പവാർഡാണ് ബയേണിന്റെ വിജയഗോൾ നേടിയത്.

ഈ സീസണിൽ ബുണ്ടസ് ലിഗ, ജർമൻ കപ്പ്, ചാമ്പ്യൻസ് ലീഗ്, ജർമൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നീകിരീടങ്ങളും ലോക ചാമ്പ്യൻമാരായ ബയേണാണ് സ്വന്തമാക്കിയത്.

2013-ലും ബയേൺ ക്ലബ് ലോകകപ്പ് ചാമ്പ്യൻമാരായിരുന്നു.