petrol-diesel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ അഞ്ച് ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 1.69 രൂപയും പെട്രോളിന് 1.49 രൂപയുമാണ് കൂട്ടിയത്.


തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90.39 രൂപയും, ഡീസലിന് 84.50 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 88.60 രൂപയും, ഡീസലിന് 83.15 രൂപയുമായി. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില കൂടുന്നതാണ് ആഭ്യന്തര ഇന്ധനവിലയെ സ്വാധീനിക്കുന്നത്. ഈ സാഹചര്യത്തിൽ, നികുതിഭാരം കുറയ്ക്കാതെ ഇന്ധനവില കുറയില്ല.

പെട്രോൾ, ഡീസൽ വിലയിൽ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. 2014 ൽ മോദി സർക്കാർ അധികാരത്തിത്തുമ്പോൾ പെട്രോളിന് എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു. ഇപ്പോൾ 32.98 രൂപ. ഡീസലിന് 3.56 രൂപയായിരുന്നത് 31.83 രൂപയിലുമെത്തി.