suspension

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് കൊച്ചിയിൽ സ്വീകരണം നൽകിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. ആറ് പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം വിവാദമായതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യ ബോധ്യമായ സാഹചര്യത്തിലാണ് നടപടി. പൊലീസുകാരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി.

കൊച്ചി സി‌റ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഐശ്വര്യകേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ പുറത്തായതോടെ വിമർശനം ഉയർന്നിരുന്നു. പൊലീസ് ചട്ടപ്രകാരം ഉദ്യോഗസ്ഥർ രാഷ്‌ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.