
ചണ്ഡീഗഢ്: ഗുസ്‌തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്‌പ്പിൽ അഞ്ച് മരണം. പരിശീലന കേന്ദ്രത്തിന്റെ ഉടമസ്ഥൻ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ റോത്തക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം.
മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. റോത്തക്കിൽ സ്വകാര്യ സ്‌കൂളിന് സമീപമുളള ഗുസ്‌തി കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചെന്നും പൊലീസ് അറിയിച്ചു.