തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള പുള്ളീർകുളം എന്ന സ്ഥലത്ത് ഒരു വീടിന്റെ പുറകിലായി പാറപ്പൊടി മൂടിയിട്ടിരിക്കുന്നു. അതിനകത്തേക്ക് ഒരു മൂർഖൻ പാമ്പ് കയറി എന്ന് പറഞ്ഞാണ് വാവയ്ക്ക് കോൾ എത്തിയത്. സ്ഥലത്തെത്തിയ വാവ പാമ്പിനെ പിടികൂടി.

snake-master

പൗഡികോണത്തിനടുത്തുള്ള വിഷ്ണു നഗറിൽ നിന്നാണ് അടുത്ത കോൾ. വീടിന് ചുറ്റുമുള്ള പറമ്പ് നല്ല വൃത്തിയായി കിടക്കുന്നു. അവിടെ കുറച്ച് ചാക്കുകളിലായി മണൽ നിറച്ച് വച്ചിരിക്കുന്നു. അതിനിടയിലാണ് പാമ്പിനെ കണ്ടത്. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ മൂർഖനെ പിടികൂടി.

രാത്രിയോടെ ശാസ്തവട്ടത്തെ ഒരു വീട്ടിൽ വീട്ടമ്മ മുറ്റത്തു നോക്കുമ്പോൾ കാണുന്നത് ഒരു വലിയ മൂർഖൻ തവളയെ വിഴുങ്ങുന്നു, പെട്ടന്ന് അത് അടുക്കളയോട് ചേർന്നുള്ള സ്ലാബിനടിയിലേക്ക് കയറി. സ്ഥലത്തെത്തിയ വാവ പറഞ്ഞത് കേട്ട് കൂടിനിന്നവരെല്ലാം ചിരിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....