
നായകൻ കൃഷ്ണൻ ബാലകൃഷ്ണൻ
മലയാളത്തിൽ ശ്രദ്ധേയ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകൻ ഡോ. ബിജുവിന്റെ ആന്തോളജി സിനിമയുമായി വരുന്നു. 'ദി പോർട്രെയ്റ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സിനിമകളിൽ സ്ഥിര സാന്നിദ്ധ്യമായ കൃഷ്ണൻ ബാലകൃഷ്ണനാണ് നായകനായി എത്തുന്നത്.അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളിൽ ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ സമാന്തര ചിത്രങ്ങളിലും കമേഴ്സ്യൽ സിനിമകളിലും വേഷമിട്ട നടനാണ് കൃഷ്ണൻ. ഒരു ഫാക്ടറി തൊഴിലാളിയുടെ വേഷത്തിലാണ് കൃഷ്ണൻ ചിത്രത്തിൽ എത്തുന്നത്.
പേരറിയാത്തവർ, കാടുപൂക്കുന്നനേരം, വലിയചിറകുള്ള പക്ഷികൾ, പെയിന്റിംഗ് ലൈഫ്, വെയിൽ മരങ്ങൾ, ഓറഞ്ചുമരമുള്ള വീട് തുടങ്ങിയ ഡോ. ബിജു ചിത്രങ്ങളിൽ കൃഷ്ണൻ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.ഈ മാസം 25 നാണ് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. ഏറ്റവും ഒടുവിൽ ഡോ .ബിജു ഒരുക്കിയ ഓറഞ്ച് മരങ്ങളുടെ വീട് റിലീസിനായി ഒരുങ്ങുകയുമാണ്.ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും പ്രതിപാദിക്കുന്ന ചിത്രമാകും 'ദി പോർട്രെയ്റ്റ്സ്'.