
റോത്തക്: ഹരിയാനയിലെ റോത്തക് ഗുസ്തി പരിശീലന കേന്ദ്രത്തിൽ പരിശീലകർ തമ്മിലുണ്ടായ തകർത്തിനിടെ നടന്ന വെടിവയ്പ്പിൽ അഞ്ച് മരണം. മരിച്ചവരിൽ ഗുസ്തി പരിശീലകനും ഭാര്യയും ഉൾപ്പെടും. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിശീലകൻ മനോജ്, ഭാര്യ സാക്ഷി, മറ്റൊരു പരിശീലകൻ സതീഷ്, പ്രതീപ് ഫൗജി, പൂജ എന്നിവരാണ് മരിച്ചത്. ഗുസ്തി പരിശീലകനായ സുഖ്വിന്ദർ സിംഗാണ് ഇവർക്കുനേരെ വെടിയുതിർത്തത്.