
തണ്ണീർ മത്തൻ ദിനങ്ങളുടെ സഹരചയിതാവായിരുന്ന ഡിനോയ് പൗലോസ് തിരക്കഥ രചിക്കുന്ന പത്രോസിന്റെ പടവുകൾ നവാഗതനായ അബ്ദുൾ ലത്തീഫ് സംവിധാനം ചെയ്യുന്നു.മരിക്കാർ എന്റെടൈൻമെൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഗ്രേസ് ആന്റണിയുമാണ് നായകനും നായികയും. വൈപ്പിൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽകഥ പറയുന്ന ചിത്രത്തിൽ രചയിതാവായ ഡിനോയ് പൗലോസും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. നസ്ലിൻ , രഞ്ജിത മേനോൻ, സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ജയേഷ് മോഹൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്.