pp

കോട്ടയം: സി.പി.ഐ കോട്ടയം മുൻ ജില്ലാ സെക്രട്ടറിയും പ്ളാന്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായ

അഡ്വ. പി.കെ. ചിത്രഭാനു (71) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന്

മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ. ചേർത്തല, ചോനപ്പള്ളിയിൽ കുടുംബാംഗം സുജാതയാണ് ഭാര്യ. മക്കൾ: റാണി (ഹൈദരാബാദ് ), അഡ്വ.ഗീതു. മരുമക്കൾ : ജീനിയസ് നാരായണൻ ( ഹൈദരാബാദ്), അഡ്വ. ശ്യാംലാൽ.

വൈക്കം മറവൻതുരുത്ത് പൂവത്തുങ്കൽ കരുണാകരൻ-കല്യാണി ദമ്പതികളുടെ മകനായ ചിത്രഭാനു അഭിഭാഷക ജീവിതത്തിനൊപ്പം സംഘടനാ മേഖലയിലും സജീവമായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, ഐ.എ.എൽ സംസ്ഥാന പ്രസിഡന്റ്, എം.ജി.യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ആദ്യ ജില്ലാ കൗൺസിലിൽ നാട്ടകം ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ അസോസിയേഷൻ ഒഫ് ലാഴേയ്‌സ് സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് , അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് , പി.കെ.വി സ്മാരക ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മീന മാസത്തിലെ സൂര്യൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ്.