we

വാഷിംഗ്ടൺ: നിരോധന ഭീഷണി നേരിടുന്ന ചൈനീസ് ആപ്പുകളായ വീ ചാറ്റ്, ടിക് ടോക് എന്നിവയ്ക്ക് എതിരെയുള്ള നിയമ നടപടി നിറുത്തിവച്ചതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. കമ്പനികൾക്ക് എതിരെ ചുമത്തിയ നിരോധനത്തിനെതിരെ ഇവർ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാരോപിച്ചാണ് ഇരു കമ്പനികൾക്കും എതിരെ നിരോധനം ട്രംപ് ഏർപ്പെടുത്തിയത്.. എന്നാൽ ഈ ആപ്പുകൾ രാജ്യത്തിന് ഭീഷണി ഉണ്ടാക്കുന്നുണ്ടോ എന്നതിൽ പുനഃപരിശോധന നടത്തണമെന്ന് കാണിച്ചാണ് ബൈഡൻ നടപടി നിറുത്തിവച്ചത്..

ഇതോടെ രണ്ട് ആപ്പുകൾക്കും അമേരിക്കയിൽ തുടർന്ന് പ്രവർത്തിക്കാനാവും.

നിരോധനം നേരിടുക അല്ലെങ്കിൽ ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏതെങ്കിലും അമേരിക്കൻ കമ്പനിയ്ക്ക് കൈമാറുക എന്ന മുന്നറിയിപ്പാണ് ട്രംപ് ടിക്ടോക്ക് മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസിന് നൽകിയിരുന്നത്.