
കഴിഞ്ഞുപോയ നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ സന്ദേശം നൽകുന്ന വെള്ളേപ്പത്തിലെ ഗാനം പുറത്തിറങ്ങി.
നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്നാണ്. ഡിനു മോഹന്റെ വരികൾക്ക് എറിക് ജോൺസനാണ് ഇൗണമിട്ടിരിക്കുന്നത്.
തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാലിന്റേതാണ്.പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് , ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, റോമ, ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്. പി വെങ്കടേഷും, പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എൽ ഗിരീഷ്കുട്ടനുമാണ്.ഏപ്രിൽ പകുതിയോടെ  ചിത്രം തിയേറ്ററുകളിലെത്തും.