kashmiri-pandits

ന്യൂഡൽഹി: ജമ്മു കാശ്‌മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ കാണിച്ച സ്വപ്നങ്ങളെല്ലാം പൂർത്തീകരിക്കപ്പെട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കാശ്‌മീരി പണ്ഡിറ്റുളെ തിരികെ കൊണ്ടുവരുന്നതിൽ വിജയിച്ചോയെന്നും ചോദിച്ചു.

ജമ്മു കാശ്‌മീർ സാധാരണ നിലയിലേക്ക് തിരികെയെത്തിയിട്ടില്ല. 90000 കോടി രൂപയുടെ പ്രാദേശിക ബിസിനസുകൾ താഴ്‌വരയിൽനിന്നും തുടച്ചുനീക്കപ്പെട്ടു. ജമ്മു കാശ്‌മീരിലെ കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് നിങ്ങൾ വ്യക്തമാക്കണം. നിങ്ങൾ ബ്രാഹ്മണരെ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. നിങ്ങൾ കാശ്‌മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുന്നതിൽ വിജയിച്ചോയെന്നും അധിർ രഞ്ജൻ ചൗധരി ചോദിച്ചു.

The dreams that you had shown after the abrogation of Article 370 have not been fulfilled. J&K has not returned to normalcy. More than Rs 90,000 cr of local business has finished. We want you to tell us how will you improve things in J&K: AR Chowdhury, Leader of Congress in LS pic.twitter.com/i7Qjr23spA

— ANI (@ANI) February 13, 2021

ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ തിരികെകൊണ്ടുവരുമെന്നാണ് നിങ്ങൾ പറയുന്നത്. അത് പിന്നീടത്തെക്കാര്യം. ഏറ്റവും കുറഞ്ഞത് കാശ്‌മീർ താഴ്‌വരെയിൽനിന്നും ആഭ്യന്തരമായി നാടുകടത്തപ്പെട്ട, തിരികെ പോകാൻ കഴിയാത്തവരെയെങ്കിലും നിങ്ങൾ തിരികെയെത്തിക്കുക. പണ്ഡിറ്റുകൾക്ക് 200 മുതൽ 300 ഏക്കർവരെ നൽകുന്നതിൽ നിങ്ങൾക്ക് വിജയിച്ചില്ല. അവരെ തിരികെ എത്തിക്കുമെന്നായിരുന്നു നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. അതിൽ നിങ്ങൾ വിജയിച്ചോയെന്നും ചോദിച്ച അദ്ദേഹം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.