daklow

വഷിംഗ്ടൺ: മാദ്ധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ.. ഡക്‌ലോയെ വൈറ്റ് ഹൗസ് സസ്പെൻഡ് ചെയ്തു. പ്രസ് സെക്രട്ടറി ജെൻ സാക്കിയാണ് തന്റെ ഡെപ്യൂട്ടിമാരിൽ ഒരാളായ ഡക്‌ലോയെ സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചത്. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. മറ്റൊരു മാദ്ധ്യമപ്രവർത്തകയുമായി ഡക്‌ലോയ്കുകുള്ള അടുപ്പത്തെക്കുറിച്ച് വാർത്ത ചെയ്യാനെത്തിയ പൊളിറ്റികോയുടെ വനിത മാദ്ധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വാർത്ത പുറത്തുവന്നാൽ അവരെ തകർക്കുമെന്ന് ഡക്‌ലോ ഭീഷണിപ്പെടുത്തിയതായി പറയുന്നു. എന്നാൽ സംഭവത്തിന്​ പിന്നാലെ മാദ്ധ്യമപ്രവർത്തകയോട്​ ഡക്​ലോ ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹത്തെ ഇനിമുതൽ പൊളിറ്റികോയുടെ റിപ്പോർട്ടർമാരുമായി ചേർന്ന്​ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ പാസ്​കി വ്യക്​തമാക്കി.