
കൊച്ചി: ഇന്ധന വിലക്കുതിപ്പ് തുടരുന്നു. ഇന്നലെ തിരുവനന്തപുരത്ത് 30 പൈസ വർദ്ധിച്ച് പെട്രോൾ വില 90.32 രൂപയായി. 38 പൈസ ഉയർന്ന് 84.66 രൂപയാണ് ഡീസൽ വില. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പെട്രോളിന് കൂടിയത് 1.51 രൂപയാണ്. ഡീസലിന് 1.70 രൂപയും.