sanju

ബെംഗളുരു : കായിക്ഷമതയളക്കാൻ ബി.സി.സി.ഐ നടത്തുന്ന യോയോ ടെസ്റ്റ് പാസായി മലയാളി താരം സഞ്ജു സാംസൺ. യോയോ ടെസ്റ്റിനു പുറമെയുള്ള രണ്ട് കിലോമീറ്റർ ഓട്ടമത്സരത്തിന്റെ ആദ്യ അവസരത്തിൽ സഞ്ജു പരാജയപ്പെട്ടിരുന്നു.

സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ, നിതീഷ് റാണ, രാഹുൽ തെവാത്തിയ, സിദ്ദാർഥ് കൗൾ, ജയദേവ് ഉനദ്കട് എന്നിവരാണ് ബിസിസിഐ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പുതുതായി കൊണ്ടുവന്ന 2 കിലോമീറ്റർ ‘ഓട്ടപരീക്ഷ’യിൽ പരാജയപ്പെട്ടത്.

ഇനി വിജയ് ഹസാരെ ട്രോഫിക്കായുള്ള തയാറെടുപ്പിനായി നീങ്ങുന്നതായും സഞ്ജു വ്യക്തമാക്കി.അതേസമയം, വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെട്ടെങ്കിലും ക്യാപ്ടൻ സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ ശശി തരൂർ എംപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

വിജയ് ഹസാരെ ട്രോഫിക്കുന്ന കേരള ടീമിനെ തിങ്കളാഴ്ചയാണ് കെ.സി.എ പ്രഖ്യാപിച്ചത്. സച്ചിൻ ബേബിയാണ് ക്യാപ്ടൻ. എസ്. ശ്രീശാന്ത്, റോബിൻ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന ഉൾപ്പെടെയുള്ളവർ 20 അംഗ ടീമിലുണ്ട്. 13 മുതൽ ബെംഗ്ലൂരുവിലാണ് ടൂർണമെന്റ്. എലൈറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം.