modi

ന്യൂഡൽഹി : കേരളാ സന്ദർശനത്തിന് നാളെ കൊച്ചിയിലെത്തുന്നതിനെക്കുറിച്ച് മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റുനോക്കുകയാണെന്ന് നരേന്ദ്രമോദി തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.. നാളെ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നുും അദ്ദേഹം ട്വീറ്റ് ചെയ്തു..

കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഞാൻ ഉറ്റു നോക്കുകയാണ്.

— Narendra Modi (@narendramodi) February 13, 2021

ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തുന്നത്. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ്, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ തുടങ്ങിയവ രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബി..ജെ പി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.