
ടോക്കിയോ: കിഴക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.. എന്നാൽ ആളപായമോ സുനാമി മുന്നറിയിപ്പോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. 2011ൽ 18,000ലേറെ പേരുടെ മരണത്തിന് കാരണമായ ഫുക്കുഷിമയ്ക്ക് 54 കിലോമീറ്റർ (33 മൈൽ) മാറിയാണ് നിലവിലെ ഭൂചലനം ഉണ്ടായത്.