
ഭാവിയില്‍ പഠനത്തിനായി വിദേശത്തു നിന്നു പോലും കുട്ടികള്‍ കേരളത്തിലേക്കു വരുന്ന അവസ്ഥ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാചകത്തെ പുകഴ്ത്തി ആക്ടിവിസ്റ്റ് രശ്മി ആർ നായർ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രശ്മി ഇക്കാര്യം പറഞ്ഞത്. 'ക്ഷേത്രത്തിലെ ആചാര സംരക്ഷണം നടത്തുമെന്നോ മതേതര വിവാഹം കഴിക്കുന്നവരെ ജയിലിൽ ഇടുമെന്നോ അല്ല' മുഖ്യമന്ത്രി പറഞ്ഞതെന്നും അവർ പറയുന്നു. മുഖ്യമന്ത്രിയെ 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ'-എന്നാണ് തന്റെ കുറിപ്പിൽ രശ്മി ആർ നായർ വിശേഷിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:
'ഭാവിയില്‍ പഠനത്തിനായി വിദേശത്തു നിന്നു പോലും കുട്ടികള്‍ കേരളത്തിലേക്കു വരുന്ന അവസ്ഥ ഉണ്ടാകും.'
ഏതെങ്കിലും ക്ഷേത്രത്തിലെ ആചാര സംരക്ഷണം നടത്തുമെന്നോ മതേതര വിവാഹം കഴിക്കുന്നവരെ ജയിലിൽ ഇടുമെന്നോ അല്ല കേരളത്തിലേക്ക് പഠിക്കാൻ വിദേശത്തു നിന്നും കുട്ടികൾ വരുന്ന സാഹചര്യം ഉണ്ടാക്കുമെന്ന്. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രീ പ്രചാരണ ജാഥ ഉത്ഘാടനം ചെയ്തുകൊണ്ട് ഇത് പറഞ്ഞിട്ട് പോകുന്ന ആളുടെ പേര് മറക്കണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.'
