earth-quake

ടോക്കിയോ: താജിക്കിസ്ഥാനിലും ഉത്തരേന്ത്യയിലും ഭൂചലനമുണ്ടായി 24 മണിക്കൂറുകൾ കഴിയുന്നതിന് മുൻപ് ജപ്പാനിലും വൻ ഭൂചലനം. ശനിയാഴ്ച രാത്രി 7.30ഓടെയാണ് ഭൂചലനമുണ്ടായത്.. റിക്ടർ സ്‌കെയിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാൻ മെറ്ററോളജിക്കൽ ഏജൻസി അറിയിച്ചു. ടോകിയോ നഗരത്തിന് സമീപം വടക്കൻ തീരത്തിലാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ അറിയിച്ചു.

ടോക്കിയോയിൽ നിന്ന് 306 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വൻ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. ഭൂചലനം സംഭവിച്ച മേഖലയിൽ വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ തകരാറിലായിട്ടുണ്ട്.

Woke up to shaking in Tokyo. Turned on TV to learn Magnitude 7.1 earthquake just hit off Fukushima prefecture — just 3 weeks ahead of the 10 year anniversary. Hope everyone is okay. pic.twitter.com/uT0LKJqqHd

— Kurumi Mori (@rumireports) February 13, 2021