
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലും തമിഴ്നാട്ടിലും സന്ദർശനം നടത്തും. തമിഴ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ എത്തുന്ന നരേന്ദ്രമോദി ബി.പി.സി.എല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. ഇതിനിടെ മോദിയുടെ സന്ദർശനത്തിന് മുൻപ് തന്നെ ട്വിറ്ററില്‍ 'ഗോ ബാക്ക് മോദി 'ഹാഷ്ടാഗ് തരംഗമായി. സന്ദര്‍ശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്വിറ്ററില്‍ ഗോബാക്ക് മോദി ഹാഷ് ടാഗില്‍ പോസ്‌റ്റുകള്‍ നിറഞ്ഞത്. കാര്‍ട്ടൂണുകളടക്കം പങ്കുവെച്ചാണ് ട്വിറ്ററില്‍ പ്രതിഷേധങ്ങള്‍ നിറയുന്നത് .ഇന്ധനവില, തെഴിലില്ലായ്‌മ, കര്‍ഷക സമരം, തകര്‍ന്ന സമ്ബദ് വ്യവസ്ഥ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണവും, ചൈനീസ് കടന്നുകയറ്റവും ട്വിറ്ററില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഞായറാഴ്‌ച്ച രാവിലെ ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഉച്ച കഴിഞ്ഞ് 2.45ഓടെയാകും കൊച്ചിയിലെത്തുക. അഞ്ച് ഔദ്യോഗിക പരിപാടികളിലും ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.