hadiya

മലപ്പുറം: മകൾ ഇസ്ളാം മതം സ്വീകരിച്ചതിനാൽ അകന്ന മാതാപിതാക്കൾ ഹാദിയയെ കാണാനെത്തി. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹാദിയ ആരംഭിച്ച ഒതുങ്ങലിലെ 'ഹാദിയ ക്ലിനിക്കി'ലേക്കാണ് അച്ഛനും അമ്മയും എത്തിയത്. ഇസ്ലാം മതം സ്വീകരിച്ച് വിവാഹം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഹാദിയയുമായി മാതാപിതാക്കള്‍ അകന്നത്.

ഇരുവരുടേയും ഏകമകളായ അഖില, ഹാദിയ എന്ന ഇസ്ലാം പേര് സ്വീകരിച്ച ശേഷം ഷെഫിന്‍ ജഹാനെന്ന യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഹാദിയയുടെ ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ചു.

തുടര്‍ന്ന് 2018 മാര്‍ച്ച് മാസത്തില്‍ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ട് അഖിലക്ക് ഷഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിറക്കി. പഠിക്കുന്ന കാലത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ സംഭവങ്ങളും.