
ലണ്ടൻ: കൊവിഡ് പ്രതിരോധ വാക്സിനായ ഓക്സ്ഫഡ് - അസ്ട്രാസെനെക വാക്സിൻ ആദ്യമായി കുട്ടികളിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു. 7നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് പരിക്ഷണം നടത്തുന്നതെന്ന് സർവകലാശാല അറിയിച്ചു.
വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠനവിധേയമാക്കുക. അതേസമയം, അസ്ട്രാസെനെകയുടെ കൊവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.