
തിരുവനന്തപുരം : 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലായതായി സംവിധായകൻ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിനിമയ്ക്കായി ആയുധങ്ങൾ ഒരുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു.
'ഞങ്ങൾ അവസാനവട്ട ഒരുക്കത്തിലാണ് നിങ്ങളോ?. നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യമാണ് മുന്നോട്ട് നയിക്കുന്നത്. ഇനി പ്രവർത്തനത്തിന്റെ വേഗതയിലേക്ക്' അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിനൊപ്പം അക്കൗണ്ടിന്റെ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് സിനിമക്കായി തോക്കുകളും കത്തികളും നിർമ്മിക്കുന്നതിന്റെ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത് .
ഞങ്ങൾ അവസാന വട്ട ഒരുക്കത്തിലാണ്. നിങ്ങളോ? നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്...ഇനി...
Posted by Ali Akbar on Saturday, 13 February 2021
മലബാർ കാലപം പശ്ചാത്തലമാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ചിത്രം ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തെക്കുറിച്ച് വിവാദം ഉടലെടുത്തിരുന്നു. തുടർന്നാണ് അലി അക്ബർ 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രം പ്രഖ്യാപിച്ചത്.
1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ അടുത്തിടെ കഴിഞ്ഞിരുന്നു. സ്വാമി ചിദാനന്ദപുരിയാണ് ചിത്രത്തിന്റെ പൂജയും,സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചത് .
ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച്, '1921' സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്. ഒരുകോടിയിലധികം രൂപ ഇതിനോടകം അക്കൗണ്ടിൽ എത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.പ്രോജക്ട് പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകൾ സംരംഭം കൂടുതൽ പേരിലേക്ക് എത്താൻ ഇടയാക്കിയെന്നും അലി അക്ബർ പറഞ്ഞിരുന്നു.