
വേനൽ ആരംഭിക്കുകയാണ് . പാനീയങ്ങൾ കൂടുതൽ ഉപയോഗിക്കുകയാണ് ക്ഷീണമറ്റാനുള്ള മാർഗം. ഔഷധമേന്മയുള്ളതും പോഷകസമ്പന്നവുമായ പാനീയങ്ങൾ തിരഞ്ഞെടുത്താൽ വേനൽക്കാലത്ത് ക്ഷീണം അകറ്റുന്നതിനൊപ്പം രോഗപ്രതിരോധവും നേടാം. ഇതിന് ഏറ്റവും ഉത്തമമാണ് ഇളനീർ. വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയാണ് ഈ പാനീയം.
കാൽസ്യം, അയൺ, സോഡിയം, പൊട്ടാഷ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, ആന്റി ഓക്‌സൈഡസുകൾ എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിട്ടുള്ള ബയോ ആക്‌ടീവ് എൻസൈമുകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. മൂത്രസംബന്ധമായ രോഗങ്ങൾ, അൾസർ, മഞ്ഞപ്പിത്തം, വയറിളക്കം, സ്‌ട്രോക്ക്, മാനസിക സമ്മർദ്ദം എന്നിവയെ നിയന്ത്രിക്കാനും പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഇളനീർ ഉത്തമമാണ്.
ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും ഉത്തമം. മികച്ച സ്‌പോർട്സ് ഡ്രിങ്കാണ് ഇളനീരെന്ന് പഠനങ്ങൾ പറയുന്നു. ചർമത്തിലെ ചുളിവുകളും പാടുകളും അകറ്റി മുഖക്കുരുവിനെ പ്രതിരോധിച്ച് ചർമ്മത്തിന് അഴകും ആരോഗ്യവും നല്‌കുന്നു ഇളനീർ.