
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ ഏഴാം ദിവസമാണ് വില കൂട്ടുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 88.89 രൂപയും, ഡീസലിന് 83.48 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 90.68 രൂപയും,ഡീസലിന് 84.83 രൂപയുമായി. ഇന്നലെ പെട്രോളിന് 30 പൈസയും, ഡീസലിന് 38 പൈസയും കൂട്ടിയിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പെട്രോളിന് കൂടിയത് 1.51 രൂപയാണ്. ഡീസലിന് 1.70 രൂപയും.