trump

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റിൽ പരാജയപ്പെട്ടു. 43നെതിരെ 57 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.അഞ്ച് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്.


ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ചായിരുന്നു ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യ അംഗബലമുണ്ട്. ട്രംപിനെ ശിക്ഷിക്കണമെങ്കിൽ മൂന്നിൽ രണ്ട് വോട്ട് വേണമായിരുന്നു.

ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ ഡിസംബറിലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നുള്ള തന്റെ അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണ് നടത്തിയതെന്നായിരുന്നു ട്രംപിന്റെ വാദം.