drowned

പാലക്കാട്: പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങിമരിച്ചത്. വെള്ളക്കെട്ടിന് സമീപം കളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

കുനിശ്ശേരിയിലെ ഒരു പള്ളിക്ക് സമീപം കുട്ടികൾ കളിക്കാൻ ചെന്നതാണ്. കളിക്കുന്നതിനിടെ കയ്യിൽ പറ്റിയ അഴുക്ക് കഴുകിക്കളയാനോ മറ്റോ തൊട്ടടുത്തുള്ള കുളത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീഴുകയായിരുന്നു. ഇവർ കുളത്തിലേക്ക് വീഴുന്നതുകണ്ട ഒരു കുട്ടി വിവരം മറ്റുള്ളവരെ അറിയിച്ച് ആളുകൾ എത്തുമ്പോഴേക്കും ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു.