
വാഷിംഗ്ടൺ: കാപ്പിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിമുക്തൻ. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പാസായെങ്കിലും സെനറ്റിൽ പ്രമേയം പാസായില്ല. 57 പേർ പ്രമേയത്തെ അനുകൂലിച്ചെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് പാസാകാതിരുന്നത്. വിചാരണ ഇന്ത്യൻ സമയം ഇന്നലെ വെളുപ്പിനെ രണ്ടരയോടെയാണ് പൂർത്തിയായത്. പക്ഷെ, ഏഴ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചത് ട്രംപിന് വൻ തിരിച്ചടിയാണ്. മുൻപ്, 2019 ഡിസംബറിലും ഈ വർഷം ജനുവരിയിലും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു.
അമേരിക്കയെ വീണ്ടും മികച്ചതാക്കാനുള്ള ചരിത്രപരവും ദേശസ്നേഹത്തിലൂന്നിയുള്ളതുമായ ഞങ്ങളുടെ പോരാട്ടം രാഷ്ട്രീയ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഇനിയും ഒരുപാട് ജോലി ബാക്കിയുണ്ട്. പരിധികളില്ലാത്ത അമേരിക്കയെ സൃഷ്ടിക്കുന്നതിനുള്ള പോരാട്ടമാണിത് - ഡൊണാൾഡ് ട്രംപ്