jill-biden-celebrates-val

വാഷിംഗ്​ടൺ: വാലന്റൈൻസ് ദിനത്തിൽ വൈറ്റ് ഹൗസിൽ പ്രണയം വിതറി പ്രഥമവനിത ഡോ. ജിൽ ബൈഡൻ. ഇന്നലെയായിരുന്നു വാലന്റൈൻസ് ഡേ. വൈറ്റ് ഹൗസിന്റെ മുൻവശത്ത് പുൽത്തകിടിയിൽ ഹൃദയാകൃതിയിൽ തയാറാക്കിയ പേപ്പറിൽ സന്ദേശങ്ങളെഴുതി വച്ചിരുന്നു ജിൽ ബൈഡൻ. 'രോഗശാന്തി, ധൈര്യം, സ്നേഹം, അനുകമ്പ, കൃതജ്ഞത, സമാധാനം, കരുത്ത്, ദയ, കുടുംബം, ഐക്യം എന്നിങ്ങനെയുള്ള വാക്കുകൾ ഹൃദയാകൃതിയിലുള്ള ഈ പേപ്പറുകളിൽ ജിൽ എഴുതി വച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡനോടൊപ്പം ഈ അലങ്കാരങ്ങൾ ചുറ്റി നടന്ന് കാണുകയും ചെയ്തു ജിൽ. ഇരവരുടേയും ഓമനനായ്ക്കളായ ചാപ്പും മേജറും ഒപ്പമുണ്ടായിരുന്നു. പ്രണയദിനം ജില്ലിന്റെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണെന്ന് ബൈഡൻ പറഞ്ഞു. കൊവിഡ് മൂലം എല്ലാവരും നിരാശയിലാണ്​. അതിനാൽ കുറച്ച് സന്തോഷവും പ്രതീക്ഷയും കൊണ്ടുവരുന്നതിനാണ്​ ഇതെല്ലാമെന്ന്​ ജിൽ പ്രതികരിച്ചു.